Thursday, March 11, 2010

രാഷ്ട്രീയ കോമരങ്ങള്‍ ഉറഞ്ഞു തൂള്ളുന്നു....

മേലേചെമ്മണ്ണാര്‍ : തെരഞ്ഞെടുപ്പ് ബഹിഷ്കരണം ചൂട് പിടിച്ചതോടു കൂടി വിറളി പൂണ്ട രാഷ്ട്രീയ് നേതാക്കന്മാര്‍ എങ്ങനെയും ബഹിഷ്കരണം ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി.  ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തങ്ങളുടെ ഭാവി അപകടത്തിലാകുമെന്നു കണ്ട രാഷ്ട്രീയ് നേതാക്കന്മാര്‍ പല വാഗ്ദ്ദാനങ്ങളും ഒളിഞ്ഞും തെളിഞ്ഞും സമരസമിതി പ്രവര്‍ത്തകര്‍ക്കു മുമ്പാകെ വയ്ക്കുന്നു.  കഴിഞ്ഞ ദിവസം ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാവ് സമരസമിതി പ്രവര്‍ത്തകര്‍ക്ക്  വരുന്ന  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദ്ദാനം ചെയ്യുകയുണ്ടായി.   വേറൊരു കക്ഷി സമരസമിതിയുടെ നേതാക്കന്മാരെ ഭീഷണിപ്പെടുത്തി സമരരംഗത്ത് നിന്നും പിന്മാറ്റാനുള്ള ശ്രമത്തിലാണ്. പക്ഷെ എന്തൊക്കെ പ്രശ്നങ്ങളുണ്ടായലും റോഡിന്റെ ടാറിംങ് പൂര്‍ത്തിയാവാതെ സമരരംഗത്ത് നിന്നു പിന്മാറില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.