Thursday, March 11, 2010
രാഷ്ട്രീയ കോമരങ്ങള്‍ ഉറഞ്ഞു തൂള്ളുന്നു....
മേലേചെമ്മണ്ണാര്‍ : തെരഞ്ഞെടുപ്പ് ബഹിഷ്കരണം ചൂട് പിടിച്ചതോടു കൂടി വിറളി പൂണ്ട രാഷ്ട്രീയ് നേതാക്കന്മാര്‍ എങ്ങനെയും ബഹിഷ്കരണം ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തങ്ങളുടെ ഭാവി അപകടത്തിലാകുമെന്നു കണ്ട രാഷ്ട്രീയ് നേതാക്കന്മാര്‍ പല വാഗ്ദ്ദാനങ്ങളും ഒളിഞ്ഞും തെളിഞ്ഞും സമരസമിതി പ്രവര്‍ത്തകര്‍ക്കു മുമ്പാകെ വയ്ക്കുന്നു. കഴിഞ്ഞ ദിവസം ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാവ് സമരസമിതി പ്രവര്‍ത്തകര്‍ക്ക് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദ്ദാനം ചെയ്യുകയുണ്ടായി. വേറൊരു കക്ഷി സമരസമിതിയുടെ നേതാക്കന്മാരെ ഭീഷണിപ്പെടുത്തി സമരരംഗത്ത് നിന്നും പിന്മാറ്റാനുള്ള ശ്രമത്തിലാണ്. പക്ഷെ എന്തൊക്കെ പ്രശ്നങ്ങളുണ്ടായലും റോഡിന്റെ ടാറിംങ് പൂര്‍ത്തിയാവാതെ സമരരംഗത്ത് നിന്നു പിന്മാറില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
Tuesday, February 16, 2010
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു.......
ചെമ്മണ്ണാര്‍-മേലെ ചെമ്മണ്ണാര്‍ റോഡ് ഗതാഗതയോഗ്യമാക്കത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു...
ബഹിഷ്കരണത്തോടനുബന്ധിച്ച് വരുന്ന ഇരുപത്തൊന്നാം തിയതി
ഞായറാഴ്ച്ച ദിവസം വീടുകള്‍ കയറി ക്യാമ്പയിന്‍ നടത്തുവാനും ഇരുപത്തെട്ടാം തിയതി ഞായറാഴ്ച്ച പൊതുയോഗം നടത്തുവാനും സംയുക്ത സമരസമിതി തീരുമാനിച്ചു....
മാറി മാറി വരുന്ന ജനപ്രതിനിധികളും സര്‍ക്കാരുകളും പ്രദേശത്തോട് കാണിക്കുന്ന അവഗണനയില്‍ കടുത്ത അത്രപ്തി ആണ് നാട്ടുകാര്‍ക്കുള്ളത്. സംഘടനാപ്രവര്‍ത്തനത്തിനും ഇലക്ഷന്‍ പ്രചാരണത്തിനും മാത്രമേ ഇതുവഴി നേതാക്കന്മാര്‍ വരാറുള്ളു. ഓരോ തവണയും പുതിയ പ്രഖ്യാപനങ്ങളും വാഗ്ദ്ധാനങ്ങളും നല്‍കി മടങ്ങുവാന്‍ രാഷ്ട്രീയ നേത്രത്വിനു ഒരു മടിയുമില്ല. അതു വിശ്വസിച്ചു ടാര്‍ റോഡും കാത്തിരിക്കുന്ന ജനങ്ങള്‍ വിഡ്ഡികളാകുന്നതു മാത്രം മിച്ചം. ഈ ഒരു സാഹചര്യത്തിലാണ് നാടിന്റെ വികസനത്തിനു വേണ്ടി ജാതിമത ഭേദമെന്യേ രാഷ്ട്രീയ കള്ളനാണയങ്ങള്‍ക്കെതിരേ ഒരുമിച്ചു നില്‍ക്കുവാന്‍ ജനങ്ങള്‍ തീരുമാനിച്ചത്.
നൂറുകണക്കിനു സ്കൂള്‍ കുട്ടികളും ആയിരകണക്കിനും പ്രദേശവാസികളും ഉപയോഗിക്കുന്ന റോഡാണ് കാലങ്ങളായി അവഗണനയില്‍ പെട്ടു കിടക്കുന്നത്. 20- ഉം 25 -ഉം കുട്ടികളെ കുത്തിനിറച്ച് 5 കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നത്. കേവലം മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കുവാന്‍ 200 രുപ കൊടുത്ത് ജീപ്പ് വിളിക്കേണ്ട ഗതികേടാണ് നാട്ടുകാര്‍ക്ക്. പല സന്ദര്‍ഭങ്ങളിലും റോഡിന്റെ ദുര്‍ഗതി കാരണം അടിയന്തരാവശ്യങ്ങള്‍ക്കു പോലും വാഹനം കിട്ടാത്ത ഗതികേടാണ്. ഉറപ്പിച്ച വിവാഹങ്ങള്‍ പോലും റോഡിന്റെ ദുര്‍ഗതി കാരണം മാറിപോകുന്നു. ഈ സാഹചര്യത്തില്‍ റോഡിന്റെ ദുര്‍ഗതി മാറാതെ ഇനി പോളിങ് ബൂത്തിലേക്ക് ഇല്ല എന്നു നാട്ടുകാര്‍ പറഞ്ഞു....
21-02-10, മേലേചെമ്മണ്ണാര്‍: കഴിഞ്ഞ ദിവസം സംയുക്തസമരസമിതിയുടെ നേത്രത്വില്‍ നടന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരണ പ്രചാരണ പരിപാടിക്ക് ആവേശോജ്ജ്വല പ്രതികരണം. ജനങ്ങള്‍ വളരെ താല്പര്യത്തോടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിനു പിന്തുണ നല്‍കുന്നതായി സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു..
Subscribe to:
Posts (Atom)