രാജകുമാരി ബിവറേജ് കോര്പ്പറേഷന് : 2009 ഓഡിറ്റ് റിപ്പോര്‍ട്ട്
രാജകുമാരി: 2009 -ല്‍ രാജകുമാരി ബിവറേജ് ഷോറൂം മികച്ച പ്രവര്‍ത്തനലാഭം രേഖപ്പെടുത്തി. ജൂലൈ-യില്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലാണ് ഏറ്റവും കൂടുതല്‍ ലാഭം. ചെമ്മണ്ണാര്‍ പ്രദേശത്തെ NRI യുവാക്കള്‍ കൂട്ടത്തോടെ അവധി ആഘോഷിക്കാന്‍ എത്തിയതാണ് ഇതിനു കാരണമെന്ന് ഓഡിറ്റര്‍മാര്‍ അറിയിച്ചു.
വാരി ഒന്ന് - ഏകദേശം ഒന്നര കിലോ - നൂറു രുപ - ഒരു തരം
വാഷിങ്ടണ്‍ - ചെമ്മണ്ണാര്‍ : സേനാപതി പഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ ആവേശകൊടുമുടിയിലാഴ്ത്തികൊണ്ട് പോത്ത് ലേലം നടന്നു. പീലിപ്പോസ് ബിജുവിന്റെ ഏകദേശം നൂറു കിലോയോളം വരുന്ന പോത്താണ് ഗ്രാമവാസികള്‍ സംഘം ചേര്‍ന്ന് പങ്കിട്ടെടുത്തത്. ഓരോരുത്തര്‍ക്കും ഏകദേശം മൂന്നര കിലോ ഇറച്ചി വീതം ലഭിച്ചു. ബാക്കിയുള്ള പോത്തിന്റെ എല്ലാ ഭാഗവും ലേലത്തില്‍ നല്കി. ലേലത്തില്‍ പങ്കെടുക്കുവാന്‍ സമീപ പഞ്ചായത്തുകളില്‍ നിന്നു പോലും ജനം എത്തിയിരുന്നു. വാഹനാതിരക്കു മൂലം വാഷിങ്ടണ്‍ - മേലേ ചെമ്മണ്ണാര്‍ റോഡില്‍ ഗതാഗത തടസ്സം അനുഭവപെട്ടു. 3519 രുപ ലേലത്തില്‍ ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു. പോട്ടി ലേലത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘാടക സിമിതിക്കെതിരെ അത്തിക്കല്‍ കുട്ടപ്പന് കുത്തിയിരുപ്പ് സമരം നടത്തി. നിര്‍നിമേഷനായി നോക്കി നില്ക്കുന്ന കുട്ടപ്പന്റെ ചിത്രം ഗ്രാമവാസികളുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. കെ. പി വര്‍ഗീസ് കണ്ണാമ്പിള്ളില്, ഉണ്ണിക്രിഷ്ണന്‍, ചമ്പക്കര ജോസ് എന്നിവരായിരുന്നു സംഘാടകര്‍....

നിര്നിമേഷനായ കുട്ടപ്പന്.......
റോഡ് താറുമാറായി
വാഷിങ്ടണ്‍ : ചെമ്മണ്ണാര്‍ വാഷിങ്ടണ്‍ ജങ്ഷന് മുതല്‍ ചതുരംഗപ്പാറ ഹില്റ്റോപ്പ് വരെയുള്ള നിര്‍ദ്ദിഷ്ട് ആഞ്ചേരി ബേബി മെമ്മോറിയല്‍ റോഡ് താറുമാറായി. സോളിങ്ങ് പൂര്‍ത്തിയാവാത്ത പാലക്കുഴ താഴത്തെ പാടത്തിനു നടുവിലുടെയുള്ള നൂറു മീറ്റര്‍ ഭാഗം കാല്‍നടയാത്ര പോലും അസാദ്ധ്യമായ വിധത്തിലാണ്. ദിവസേന നൂറു കണക്കിനു സ്കൂള്‍ കുട്ടികളും അനേകം വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. പുതിയ എം.പി - യുടെ സ്വീകരണ പരിപാടിയില്‍ പി. എം. ജി. എസ്. വൈ പദ്ധതിയില്‍പെടുത്തി ഫണ്ട് അനുവദിക്കാമെന്നുള്ള ഉറപ്പിന്മേല് പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ് ഗ്രാമവാസികള്‍.
കൊച്ചി മധുര റെയില്‍പാത
ചെമ്മണ്ണാര്‍ : കൊച്ചി മധുര റെയില്‍പാതയുടെ പ്രഖ്യാപനം ഹൈറേഞ്ച് നിവാസികളില്‍ ആവേശമുണര്‍ത്തി. നിര്‍ദ്ദിഷ്ട റെയില്‍പാത ഹൈറേഞ്ചിന്റെ വികസനമുന്നേറ്റത്തില്‍ നാഴികകല്ലാവുമെന്ന് പ്രമുഖ ജനനേതാക്കള്‍ അഭിപ്രായപെട്ടു.
ഇതോ ഭരണം.....!!!!
സേനാപതി: സേനാപതി പഞ്ചായത്ത് ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറി. ഭക്ഷണ ചെലവിനത്തില്‍ പതിനായിരങ്ങളാണ് വൌച്ചര്‍ എഴുതി തള്ളുന്നത്. കമ്മീഷന് മുന്നില്‍ കണ്ടുകൊണ്ടാണ് പുതിയ ഓഡിറ്റോറിയത്തിനു ഭരണാനുമതി നല്‍കിയതെന്നു പ്രതിപക്ഷ മെമ്പര്‍മാര്‍ ആരോപിച്ചു. പഞ്ചായത്തിലെ ദുര്‍ഭരണത്തിനെതിരേ ശക്തമായ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
പെരുമഴക്കാലം... : നാടിനു കുളിരും തണുപ്പുമേകി മഴക്കാലമെത്തി. മീന്‍പിടുത്തക്കാരും ക്രഷിക്കാരുമെല്ലാമായി വയലുകളും സജീവമായി. ഇനി ചെമ്മണ്ണാറിന്റെ ദിനരാത്രങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ഹുങ്കാരവും ട്രാക്റ്ററിന്റെ മുരള്‍ച്ചയുമെല്ലാം ഉണ്ടാകും. തൊഴിലാളികള്‍ക്ക് ഈ വര്‍ഷം ക്ഷാമമാണെന്ന് പ്രമുഖ പ്ലാന്റര്‍ അത്തിക്കല്‍ ഷാജി അഭിപ്രായപെട്ടു.
മഴക്കാലമായതോടെ ചെമ്മണ്ണാറിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മാലടി വെള്ളച്ചാട്ടത്തില്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്.